- ആറു വീടർ കുടുംബത്തിലെ മേലേപീടിക കുടുംബത്തിന്റെ ഉപശാഖകളിൽ പെടുന്ന കോട്ടയം തിരുവാർപ്പ് മാധവശേരി ,വാഴത്തറ .മാളിയേക്കൽ ,കൊച്ചുപുരക്കൽ ചിറ കുടുംബങ്ങൾ ചേർന്ന് മൂല കുടുംബം ആയ " മേലേപീടിക കുടുംബം " എന്ന പേരിൽ ഒരു സംഘടന ആയി 2011മെയ് 29 മുതൽ കോട്ടയം കേന്ദ്രം ആയി പ്രവർത്തിച്ചു വരുന്നു .ചെങ്ങന്നൂർ കോടുകുളഞ്ഞി വയലിൽ ,തിരുവല്ല കല്ലൂപ്പാറ വീട്ടിൽ കാരക്കൽ എന്നീ കുടുംബങ്ങളും മേലേപീടിക കുടുംബത്തിന്റെ ഉപശാഖകൾ ആണ്.
- കേരളത്തിലെ പ്രശസ്തവും പൌരാണികവും ആയ ക്രൈസ്തവ കുടുംബങ്ങളിൽ ഒന്നാണ് കല്ലൂപ്പാറ ആറു വീടർ കുടുംബം .മേലെപീടിക , പള്ളിക്കൽ , വലിയവീട് , , ആലുംമൂട്, കല്ലറക്കപീടിക, താഴെപീടിക എന്നിവയാണ് ആറു വീടർ കുടുംബ ശാഖകൾ .
- കല്ലൂപ്പാറ പള്ളിക്കൽ,വലിയവീട്ടിൽ ,കോയിത്തോട്ട് ,തോട്ടപ്പുഴശേരി മാടോലിൽ , പെരിങ്ങോൾ തച്ചേടത്ത് ,കോലഞ്ചേരി വാലേത്ത് ,കീക്കൊഴൂർ എരുത്തിക്കൽ , എന്നീ പേരുകളിൽ ഇപ്പോൾ അറിയപ്പെടുന്ന കുടുംബങ്ങളും ആറു വീടർ മഹാ കുടുംബത്തിൽ ഉൾപ്പെടുന്നതാണ് .
- പുരാതന ക്രൈസ്തവ കേന്ദ്രം ആയ കല്ലൂപ്പാറയിൽ ഇടപ്പള്ളി തമ്പുരാക്കന്മാരുടെ കൽപ്പന പ്രകാരം ആണ് ആറു വീടർ കുടുംബം കടമ്പനാട്ട് നിന്നും എത്തുന്നത് .കല്ലൂപ്പാറ ദേവീ ക്ഷേത്രത്തിൽ പൂജാ വസ്തുക്കൾ തൊട്ടു ശുദ്ധി വരുത്തുന്നതിനും വ്യാപാര ആവശ്യങ്ങൾക്കും ആയിരുന്നു ആറു വീടർ കുടുംബത്തെ ഇടപ്പള്ളി തമ്പുരാൻ കല്ലൂപ്പാറ എത്തിച്ചത്. കല്ലൂപ്പാറ ദേവീ ക്ഷേത്രത്തിനു സമീപം ഉള്ള അങ്ങാടി പാറയുടെ പാർശ്വങ്ങളിൽ ആയിരുന്നു ആറു കുടുംബങ്ങൾ വസിച്ചിരുന്നത് .
- പന്ത്രണ്ടാം നൂറ്റാണ്ടിൽ പാണ്ട്യ രാജാവിന്റെ ആക്രമണത്തിൽ മാർത്തോമ ശ്ളീഹായാൽ സ്ഥാപിക്കപ്പെട്ട നിലക്കൽ പള്ളി തകർക്കപ്പെട്ടതിനെ തുടർന്നാണ് ആറു വീടർ കുടുംബം കടമ്പനാട്ട്എത്തി എന്നതാണ് ഐതിഹ്യം.കല്ലൂപ്പാറയിൽ ഒരു ക്രൈസ്തവ ദേവാലയം ഇല്ലാതിരുന്ന കാലത്ത് നിരണം വലിയ പള്ളിയിൽ ആയിരുന്നു ഈ കുടുംബങ്ങൾ ആരാധനയിൽ സംബന്ധിച്ചിരുന്നത് .റോഡു മാർഗം ഉള്ള യാത്ര ദുർഘടം ആയിരുന്ന അക്കാലത്ത് ജലമാർഗം വള്ളത്തിൽ ആയിരുന്നു നിരണം പള്ളിയിൽ ആരാധനക്ക് എത്തിയിരുന്നത് .
- ഇടപ്പള്ളി രാജാവിന്റെ ഭരണത്തിൻ കീഴിൽ ആയിരുന്ന കല്ലൂപ്പാറയിൽ രാജ കുടുംബത്തിനു ഒരു കൊട്ടാരവും ,കൊട്ടാരത്തോട് ചേർന്ന് മണിമലയാറിൻ തീരത്ത് ഒരു കുളിപ്പുര മാളികയും ഉണ്ടായിരുന്നു . ഒരിക്കൽ രാജാവ് കുളിക്കുവാൻ ആറിന്റെ സമീപത്ത് എത്തിയപ്പോൾ അത് വഴി വന്ന വള്ളത്തിൽ നിന്നും ദുർഗന്ധം വമിക്കുന്നതായും വള്ളത്തിൽ ആളുകൾ പ്രാർത്ഥനാ നിർഭരരായി ഇരിക്കുന്നതും കണ്ടു .വള്ളം എവിടേക്ക് പോകുന്നു എന്നും ,അതിൽ നിന്നും ദുർഗന്ധം വമിക്കാനുള്ള കാരണം എന്താണെന്നും കൂടെയുള്ള തോഴന്മാരെ കൊണ്ട് രാജാവ് അന്വേഷിപ്പിച്ചു .അത് മൃത ശരീരം ആണെന്നും മണിമല നിന്നും സംസ്കരിക്കുവാൻ കൊണ്ടു പോകുകയാണെന്നും മനസ്സിലാക്കിയ രാജാവ് വള്ളം കൊട്ടാരത്തിന്റെ മരുകരയിൽ അടുപ്പിക്കുവാൻ ആവശ്യപ്പെട്ടു .അല്പസമയത്തിനകം കൊട്ടാരത്തിന്റെ മറുകരയിലുള്ള ദേവീക്ഷേത്രത്തിൽ എത്തി അവിടെ നിന്നും ഒരു കൊഴി എറിഞ്ഞു . അത് വീഴുന്ന സ്ഥലത്തു മൃതദേഹം സംസ്കരിക്കുവാനും ഒരു ദേവാലയം സ്ഥാപിക്കുന്നതിനും അനുമതി നൽകി . രാജാനുമതി ലഭിച്ചതിനെ തുടർന്ന് ആറു വീടർ കുടുംബം AD 1340-ൽ സ്ഥാപിച്ചതാണ് കല്ലൂപ്പാറവലിയപള്ളി .
- കല്ലൂപ്പാറയിലും പരിസര പ്രദേശങ്ങളിലും ക്രൈസ്തവ സംസ്കാരം വളർത്തി എടുത്തതിൽ ആറു വീടർ കുടുംബം നിർണ്ണായക പങ്കു വഹിച്ചു .സഹിഷ്നതയുടെയും ,സഹോദര്യത്തിന്റെയും ഉദാത്ത മാതൃകകൾ പിന്തുടർന്ന്, നാലു നൂറ്റാണ്ട് കാലം ഒരു മതിലിനു അപ്പുറത്തും ഇപ്പുറത്തും ഉള്ള ഹൈന്ദവ -ക്രൈസ്തവ സഹോദരന്മാർ ദേവീ ക്ഷേത്രത്തിലും , കല്ലൂപ്പാറവലിയപള്ളിയിലും ആരാധന നടത്തിയിരുന്നു എങ്കിലും , പതിനേഴാം നൂറ്റാണ്ട് എത്തിയപ്പോൾ ഹൈന്ദവ ക്രൈസ്തവ കുടുംബങ്ങൾ തമ്മിൽ ചില സംഘർഷങ്ങൾ ഉടലെടുത്തു.അപക്വമതികളായ ചില ഹൈന്ദവ യുവാക്കൾ ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് വൈദികന്റെയും കപ്യാരുടെയും വേഷം കെട്ടി ധൂപക്കുറ്റിയും വീശി ഹാസ്യ നാടകവുമായി വഞ്ചിയിൽ ഘോഷയാത്ര നടത്തിയതാണ് സംഘർഷ കാരണം . തങ്ങളുടെ മതാചാരങ്ങളെയും , പൌരോഹിത്യത്തെയും ജനമദ്ധ്യത്തിൽ അധിക്ഷേപിച്ചതിനെ വിശ്വാസധീരരായ മേലെപീടിക കുടുംബ അംഗങ്ങൾ ചോദ്യം ചെയ്തു .തുടർന്നുണ്ടായ സംഘർഷം ആണ് മേലേപീടിക കുടുംബ അംഗങ്ങളുടെ പാലായനത്തിൽ കലാശിച്ചത് .ദൌർഭാഗ്യകരമായ മത സംഘർഷത്തെ തുടർന്ന് മേലെ പീടിക കുടുംബത്തിൽ ഉൾപ്പെടുന്ന നിരവധി ക്രൈസ്തവ കുടുംബങ്ങൾ ഇടപ്പള്ളി രാജാവിന്റെ ാജ്യ പരിധിക്കു അപ്പുറത്തേക്ക് പാലായനം ചെയ്യുവാൻ നിർബന്ധിതരായി . ഇങ്ങിനെ കെട്ടുവള്ളങ്ങളിൽ ജലമാർഗം പാലായനം ചെയ്ത ക്രൈസ്തവ കുടുംബങ്ങൾ ആണു ചെങ്ങന്നൂർ കോടുകുളഞ്ഞി വയലിൽ, തിരുവല്ല കല്ലൂപ്പാറ വീട് കാരക്കൽ , കോട്ടയം തിരുവാർപ്പ് , മാധവശേരി , വാഴത്തറ, മാളിയേക്കൽ ,കൊച്ചു പുരക്കൽ ചിറ കുടുംബങ്ങൾ .
- പതിനേഴാം നൂറ്റാണ്ട് മദ്ധ്യത്തോടു കൂടി ജലമാർഗം കോട്ടയത്തു എത്തിയ മേലേപീടിക കുടുംബാംഗങ്ങൾ തിരുവാർപ്പ് ക്ഷേത്രത്തിനു സമീപം കൊച്ചുപുരക്കൽ ചിറയിൽ ആണത്രേ വാസം ഉറപ്പിച്ചത്.പൌരാണികമായ തിരുവാർപ്പ് ക്ഷേത്രത്തിലെ പൂജാ വസ്തുക്കൾ തൊട്ടു ശുദ്ധി ആക്കുന്ന കർമ്മം വർഷങ്ങളായി നിർവഹിച്ചു പോന്നിരുന്നത് നമ്മുടെ പിതാ മഹൻമാർ ആയിരുന്നത്രെ . തങ്ങളുടെ പഴയ തലമുറകളുടെ അസ്ഥിയും ,മജ്ഞയും ,മാംസവും ,രക്തവും,എല്ലാം അലിഞ്ഞു ചേർന്ന മണ്ണിൽ നിന്നും കണ്ണുനീരോടെ പാലായനം ചെയ്യുവാൻ നിർബന്ധിതരായി എങ്കിലും ആറു വീടർ കുടുംബത്തിന്റെ വിശ്വാസ പൈതൃകം , ജ്വലിക്കുന്ന സ്മരണകളായി എന്നും മനസുകളിൽ താലോലിക്കുകയും, പിൻ തലമുറകൾക്ക് വാമൊഴികളായി കൈമാറി കൊണ്ടിരിക്കുകയും ചെയ്തു വന്നിരുന്നു നമ്മുടെ പിതാമഹന്മാർ .
- കോട്ടയത്ത് ചെറിയ പള്ളിയിലും 1898-നു ശേഷം പാണംപടി പള്ളിയിലും ആരാധനാ നടത്തിയിരുന്ന ഈ കുടുംബങ്ങൾ , പുണ്യ പുരാതനമായ കല്ലൂപ്പാറ വലിയ പള്ളിയോടുള്ള വൈകാരിക ബന്ധം നമ്മുടെ പിതാമഹന്മാർ തുടർന്നും നിലനിർത്തി എന്നതിനു ചരിത്രം സാക്ഷി . വർഷങ്ങൾക്കു മുൻപ് കല്ലൂപ്പാറ വലിയ പള്ളിയിൽ ആരാധനക്ക് ഉപയോഗിച്ചു കൊണ്ടിരുന്ന വെള്ളിയിൽ നിർമ്മിക്കപ്പെട്ട ധൂപക്കുറ്റിയിൽ" മാധവശേരി പാപ്പി ,തിരുവാർപ്പ് "എന്നു രേഖപ്പെടുത്തിയിരുന്നു എന്നും ,പന്ത്രണ്ടാം വയസിൽ താൻ ഈ ധൂപക്കുറ്റി കല്ലൂപ്പാറ പള്ളിയിൽ ആരാധനക്ക് ഉപയോഗിച്ചിരുന്നു എന്നും കല്ലൂപ്പാറ വലിയ വീട്ടിൽ കെ വി തോമസ് കത്തനാർ സാക്ഷ്യപ്പെടുത്തുന്നു. ദൌർഭാഗ്യകരം എന്ന് പറയട്ടെ , നമ്മുടെ കുടുംബത്തിനു കല്ലൂപ്പാറ പള്ളിയുമായി ഉള്ള വൈകാരിക ബന്ധത്തിന്റെ കഥകൾ സ്വയം സംസാരിക്കുന്ന ആ ചരിത്ര നിധി സംരക്ഷിക്കാൻ പള്ളി ചുമതലക്കാർക്ക് കഴിഞ്ഞില്ല എന്നാണ് അറിയുന്നത് .
- നൂറ്റാണ്ടുകളുടെ ഗതകാല സ്മരണകൾ പുതുക്കുന്നതിനും ,ചിന്നി ചിതറി കിടക്കുന്ന കുടുംബ അംഗങ്ങളുടെ ഐക്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഒരു സംഘടനക്കു രൂപം കൊടുക്കണം എന്ന നമ്മുടെ പഴയ കാല തലമുറയുടെ സ്വപ്നം സക്ഷാൽക്കരിക്കുന്നതിനു വേണ്ടി ആണ് ശാഖാ കുടുംബാംഗങ്ങളുടെ യോഗം 2011 മെയ് 29 ഞായർ 2 പി എം - ന് തിരുവാർപ്പ് മർത്തശ്മുനി പള്ളി പാരീഷ് ഹാളിൽ ചേർന്ന് "മേലെപീടിക കുടുംബം" എന്ന സംഘടനക്കു രൂപം കൊടുത്തത് .തെരഞ്ഞെടുക്കപ്പെട്ട കമ്മറ്റിയുടെ നേതൃത്വത്തിൽ മേലേപീടിക കുടുംബത്തിലെ ശാഖാ കുടുംബങ്ങളും ,ആറു വീടർ കുടുംബങ്ങളിലെ മറ്റ് ശാഖാ കുടുംബങ്ങളും തമ്മിൽ ഉള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുവാൻ ഇതിനകം നമ്മുടെ സംഘടനക്കു കഴിഞ്ഞിട്ടുണ്ട് .
- ഇക്കഴിഞ്ഞ മെയ് പതിനൊന്നിനു കല്ലൂപ്പാറ പള്ളി പാരീഷ് ഹാളിൽ ചേർന്ന ആറു വീടർ കുടുംബ മഹാ സംഗമത്തിൽ നമ്മുടെ സംഘടനയെ പ്രതിനിധീകരിച്ചു മുപ്പതു പ്രതിനിധികൾ പങ്കെടുത്തു .ചരിത്ര സ്മരണകൾ ഉറങ്ങുന്ന കല്ലൂപ്പാറയിൽ നടന്ന മഹാ സംഗമം പങ്കാളിത്തം കൊണ്ടും ഉള്ളടക്കം കൊണ്ടും അക്ഷരാർഥത്തിൽ പ്രൌഡ ഗംഭീരം ആയിരുന്നു. അഞ്ചു വർഷത്തിൽ ഒരിക്കൽ ആണ് ആറു വീടർ മഹാ സംഗമം കല്ലൂപ്പാറയിൽ നടത്തപ്പെടുന്നത് .വർഷം തോറും കുടുംബങ്ങളുടെ പ്രതിനിധി സമ്മേളനം ചേരാറുണ്ട്.
- ഇന്ത്യക്ക് അകത്തും പുറത്തും ആയി വിവിധ കോണുകളിൽ വ്യാപിച്ചു കിടക്കുന്ന നമ്മുടെ കുടുംബ അംഗങ്ങളെ സംയോജിപ്പിക്കുവാൻ ഇനിയുമേറെ നാം പരിശ്രമിക്കേണ്ടതുണ്ട് .പഴയ തലമുറയുടെ അനുഭവ സമ്പത്തും .യുവതലമുറയുടെ ഊർജ്ജ സ്വലതയും കൂട്ടി ഇണക്കി കൂട്ടായ പരിശ്രമം കൊണ്ട് നമുക്ക് അതിനു കഴിയും എന്നതാണ് അനുഭവങ്ങൾ നമുക്ക് നല്കുന്ന പാഠം
2013 മേയ് 26, ഞായറാഴ്‌ച
മേലേപീടിക കോട്ടയം മേഖലാ കുടുംബ മഹാസംഗമം 2013 ആഗസ്റ്റ് 15 രാവിലെ 10-നു തിരുവാർപ്പ് മർത്തശ് മുനി പള്ളി പാരീഷ് ഹാളിൽ
2013 മേയ് 23, വ്യാഴാഴ്‌ച
മേലേപീടിക കുടുംബ മഹാസംഗമം 2013 ആഗസ്റ്റ് 15 ന് തിരുവാർപ്പ് മർത്തശ് മുനി പള്ളി പാരീഷ് ഹാളിൽ
- ആറു വീടർ കുടുംബത്തിലെ മേലേപീടിക കുടുംബത്തിന്റെ ഉപശാഖകളിൽ പെടുന്ന കോട്ടയം തിരുവാർപ്പ് മാധവശേരി ,വാഴത്തറ .മാളിയേക്കൽ ,കൊച്ചുപുരക്കൽ ചിറ കുടുംബങ്ങൾ ചേർന്ന് മൂല കുടുംബം ആയ " മേലേപീടിക കുടുംബം " എന്ന പേരിൽ ഒരു സംഘടന ആയി 2011മെയ് 29 മുതൽ കോട്ടയം കേന്ദ്രം ആയി പ്രവർത്തിച്ചു വരുന്നു .ചെങ്ങന്നൂർ കോടുകുളഞ്ഞി വയലിൽ ,തിരുവല്ല കല്ലൂപ്പാറ വീട്ടിൽ കാരക്കൽ എന്നീ കുടുംബങ്ങളും മേലേപീടിക കുടുംബത്തിന്റെ ഉപശാഖകൾ ആണ്.
- കേരളത്തിലെ പ്രശസ്തവും പൌരാണികവും ആയ ക്രൈസ്തവ കുടുംബങ്ങളിൽ ഒന്നാണ് കല്ലൂപ്പാറ ആറു വീടർ കുടുംബം .മേലെപീടിക , പള്ളിക്കൽ , വലിയവീട് , , ആലുംമൂട്, കല്ലറക്കപീടിക, താഴെപീടിക എന്നിവയാണ് ആറു വീടർ കുടുംബ ശാഖകൾ .
- കല്ലൂപ്പാറ പള്ളിക്കൽ,വലിയവീട്ടിൽ ,കോയിത്തോട്ട് ,തോട്ടപ്പുഴശേരി മാടോലിൽ , പെരിങ്ങോൾ തച്ചേടത്ത് ,കോലഞ്ചേരി വാലേത്ത് ,കീക്കൊഴൂർ എരുത്തിക്കൽ , എന്നീ പേരുകളിൽ ഇപ്പോൾ അറിയപ്പെടുന്ന കുടുംബങ്ങളും ആറു വീടർ മഹാ കുടുംബത്തിൽ ഉൾപ്പെടുന്നതാണ് .
- പുരാതന ക്രൈസ്തവ കേന്ദ്രം ആയ കല്ലൂപ്പാറയിൽ ഇടപ്പള്ളി തമ്പുരാക്കന്മാരുടെ കൽപ്പന പ്രകാരം ആണ് ആറു വീടർ കുടുംബം കടമ്പനാട്ട് നിന്നും എത്തുന്നത് .കല്ലൂപ്പാറ ദേവീ ക്ഷേത്രത്തിൽ പൂജാ വസ്തുക്കൾ തൊട്ടു ശുദ്ധി വരുത്തുന്നതിനും വ്യാപാര ആവശ്യങ്ങൾക്കും ആയിരുന്നു ആറു വീടർ കുടുംബത്തെ ഇടപ്പള്ളി തമ്പുരാൻ കല്ലൂപ്പാറ എത്തിച്ചത്. കല്ലൂപ്പാറ ദേവീ ക്ഷേത്രത്തിനു സമീപം ഉള്ള അങ്ങാടി പാറയുടെ പാർശ്വങ്ങളിൽ ആയിരുന്നു ആറു കുടുംബങ്ങൾ വസിച്ചിരുന്നത് .
- പന്ത്രണ്ടാം നൂറ്റാണ്ടിൽ പാണ്ട്യ രാജാവിന്റെ ആക്രമണത്തിൽ മാർത്തോമ ശ്ളീഹായാൽ സ്ഥാപിക്കപ്പെട്ട നിലക്കൽ പള്ളി തകർക്കപ്പെട്ടതിനെ തുടർന്നാണ് ആറു വീടർ കുടുംബം കടമ്പനാട്ട്എത്തി എന്നതാണ് ഐതിഹ്യം.കല്ലൂപ്പാറയിൽ ഒരു ക്രൈസ്തവ ദേവാലയം ഇല്ലാതിരുന്ന കാലത്ത് നിരണം വലിയ പള്ളിയിൽ ആയിരുന്നു ഈ കുടുംബങ്ങൾ ആരാധനയിൽ സംബന്ധിച്ചിരുന്നത് .റോഡു മാർഗം ഉള്ള യാത്ര ദുർഘടം ആയിരുന്ന അക്കാലത്ത് ജലമാർഗം വള്ളത്തിൽ ആയിരുന്നു നിരണം പള്ളിയിൽ ആരാധനക്ക് എത്തിയിരുന്നത് .
- ഇടപ്പള്ളി രാജാവിന്റെ ഭരണത്തിൻ കീഴിൽ ആയിരുന്ന കല്ലൂപ്പാറയിൽ രാജ കുടുംബത്തിനു ഒരു കൊട്ടാരവും ,കൊട്ടാരത്തോട് ചേർന്ന് മണിമലയാറിൻ തീരത്ത് ഒരു കുളിപ്പുര മാളികയും ഉണ്ടായിരുന്നു . ഒരിക്കൽ രാജാവ് കുളിക്കുവാൻ ആറിന്റെ സമീപത്ത് എത്തിയപ്പോൾ അത് വഴി വന്ന വള്ളത്തിൽ നിന്നും ദുർഗന്ധം വമിക്കുന്നതായും വള്ളത്തിൽ ആളുകൾ പ്രാർത്ഥനാ നിർഭരരായി ഇരിക്കുന്നതും കണ്ടു .വള്ളം എവിടേക്ക് പോകുന്നു എന്നും ,അതിൽ നിന്നും ദുർഗന്ധം വമിക്കാനുള്ള കാരണം എന്താണെന്നും കൂടെയുള്ള തോഴന്മാരെ കൊണ്ട് രാജാവ് അന്വേഷിപ്പിച്ചു .അത് മൃത ശരീരം ആണെന്നും മണിമല നിന്നും സംസ്കരിക്കുവാൻ കൊണ്ടു പോകുകയാണെന്നും മനസ്സിലാക്കിയ രാജാവ് വള്ളം കൊട്ടാരത്തിന്റെ മരുകരയിൽ അടുപ്പിക്കുവാൻ ആവശ്യപ്പെട്ടു .അല്പസമയത്തിനകം കൊട്ടാരത്തിന്റെ മറുകരയിലുള്ള ദേവീക്ഷേത്രത്തിൽ എത്തി അവിടെ നിന്നും ഒരു കൊഴി എറിഞ്ഞു . അത് വീഴുന്ന സ്ഥലത്തു മൃതദേഹം സംസ്കരിക്കുവാനും ഒരു ദേവാലയം സ്ഥാപിക്കുന്നതിനും അനുമതി നൽകി . രാജാനുമതി ലഭിച്ചതിനെ തുടർന്ന് ആറു വീടർ കുടുംബം AD 1340-ൽ സ്ഥാപിച്ചതാണ് കല്ലൂപ്പാറവലിയപള്ളി .
- കല്ലൂപ്പാറയിലും പരിസര പ്രദേശങ്ങളിലും ക്രൈസ്തവ സംസ്കാരം വളർത്തി എടുത്തതിൽ ആറു വീടർ കുടുംബം നിർണ്ണായക പങ്കു വഹിച്ചു .സഹിഷ്നതയുടെയും ,സഹോദര്യത്തിന്റെയും ഉദാത്ത മാതൃകകൾ പിന്തുടർന്ന്, നാലു നൂറ്റാണ്ട് കാലം ഒരു മതിലിനു അപ്പുറത്തും ഇപ്പുറത്തും ഉള്ള ഹൈന്ദവ -ക്രൈസ്തവ സഹോദരന്മാർ ദേവീ ക്ഷേത്രത്തിലും , കല്ലൂപ്പാറവലിയപള്ളിയിലും ആരാധന നടത്തിയിരുന്നു എങ്കിലും , പതിനേഴാം നൂറ്റാണ്ട് എത്തിയപ്പോൾ ഹൈന്ദവ ക്രൈസ്തവ കുടുംബങ്ങൾ തമ്മിൽ ചില സംഘർഷങ്ങൾ ഉടലെടുത്തു.അപക്വമതികളായ ചില ഹൈന്ദവ യുവാക്കൾ ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് വൈദികന്റെയും കപ്യാരുടെയും വേഷം കെട്ടി ധൂപക്കുറ്റിയും വീശി ഹാസ്യ നാടകവുമായി വഞ്ചിയിൽ ഘോഷയാത്ര നടത്തിയതാണ് സംഘർഷ കാരണം . തങ്ങളുടെ മതാചാരങ്ങളെയും , പൌരോഹിത്യത്തെയും ജനമദ്ധ്യത്തിൽ അധിക്ഷേപിച്ചതിനെ വിശ്വാസധീരരായ മേലെപീടിക കുടുംബ അംഗങ്ങൾ ചോദ്യം ചെയ്തു .തുടർന്നുണ്ടായ സംഘർഷം ആണ് മേലേപീടിക കുടുംബ അംഗങ്ങളുടെ പാലായനത്തിൽ കലാശിച്ചത് .ദൌർഭാഗ്യകരമായ മത സംഘർഷത്തെ തുടർന്ന് മേലെ പീടിക കുടുംബത്തിൽ ഉൾപ്പെടുന്ന നിരവധി ക്രൈസ്തവ കുടുംബങ്ങൾ ഇടപ്പള്ളി രാജാവിന്റെ ാജ്യ പരിധിക്കു അപ്പുറത്തേക്ക് പാലായനം ചെയ്യുവാൻ നിർബന്ധിതരായി . ഇങ്ങിനെ കെട്ടുവള്ളങ്ങളിൽ ജലമാർഗം പാലായനം ചെയ്ത ക്രൈസ്തവ കുടുംബങ്ങൾ ആണു ചെങ്ങന്നൂർ കോടുകുളഞ്ഞി വയലിൽ, തിരുവല്ല കല്ലൂപ്പാറ വീട് കാരക്കൽ , കോട്ടയം തിരുവാർപ്പ് , മാധവശേരി , വാഴത്തറ, മാളിയേക്കൽ ,കൊച്ചു പുരക്കൽ ചിറ കുടുംബങ്ങൾ .
- എഴാം നൂറ്റാണ്ട് മദ്ധ്യത്തോടു കൂടി ജലമാർഗം കോട്ടയത്തു എത്തിയ മേലേപീടിക കുടുംബാംഗങ്ങൾ തിരുവാർപ്പ് ക്ഷേത്രത്തിനു സമീപം കൊച്ചുപുരക്കൽ ചിറയിൽ ആണത്രേ വാസം ഉറപ്പിച്ചത്. തങ്ങളുടെ പഴയ തലമുറകളുടെ അസ്ഥിയും ,മജ്ഞയും ,മാംസവും ,രക്തവും,എല്ലാം അലിഞ്ഞു ചേർന്ന മണ്ണിൽ നിന്നും കണ്ണുനീരോടെ പാലായനം ചെയ്യുവാൻ നിർബന്ധിതരായി എങ്കിലും ആറു വീടർ കുടുംബത്തിന്റെ വിശ്വാസ പൈതൃകം , ജ്വലിക്കുന്ന സ്മരണകളായി എന്നും മനസുകളിൽ താലോലിക്കുകയും, പിൻ തലമുറകൾക്ക് വാമൊഴികളായി കൈമാറി കൊണ്ടിരിക്കുകയും ചെയ്തു വന്നിരുന്നു നമ്മുടെ പിതാമഹന്മാർ .
- കോട്ടയത്ത് ചെറിയ പള്ളിയിലും 1898-നു ശേഷം പാണംപടി പള്ളിയിലും ആരാധനാ നടത്തിയിരുന്ന ഈ കുടുംബങ്ങൾ , പുണ്യ പുരാതനമായ കല്ലൂപ്പാറ വലിയ പള്ളിയോടുള്ള വൈകാരിക ബന്ധം നമ്മുടെ പിതാമഹന്മാർ തുടർന്നും നിലനിർത്തി എന്നതിനു ചരിത്രം സാക്ഷി . വർഷങ്ങൾക്കു മുൻപ് കല്ലൂപ്പാറ വലിയ പള്ളിയിൽ ആരാധനക്ക് ഉപയോഗിച്ചു കൊണ്ടിരുന്ന വെള്ളിയിൽ നിർമ്മിക്കപ്പെട്ട ധൂപക്കുറ്റിയിൽ" മാധവശേരി പാപ്പി ,തിരുവാർപ്പ് "എന്നു രേഖപ്പെടുത്തിയിരുന്നു എന്നും ,പന്ത്രണ്ടാം വയസിൽ താൻ ഈ ധൂപക്കുറ്റി കല്ലൂപ്പാറ പള്ളിയിൽ ആരാധനക്ക് ഉപയോഗിച്ചിരുന്നു എന്നും കല്ലൂപ്പാറ വലിയ വീട്ടിൽ കെ വി തോമസ് കത്തനാർ സാക്ഷ്യപ്പെടുത്തുന്നു. ദൌർഭാഗ്യകരം എന്ന് പറയട്ടെ , നമ്മുടെ കുടുംബത്തിനു കല്ലൂപ്പാറ പള്ളിയുമായി ഉള്ള വൈകാരിക ബന്ധത്തിന്റെ കഥകൾ സ്വയം സംസാരിക്കുന്ന ആ ചരിത്ര നിധി സംരക്ഷിക്കാൻ പള്ളി ചുമതലക്കാർക്ക് കഴിഞ്ഞില്ല എന്നാണ് അറിയുന്നത് .
- നൂറ്റാണ്ടുകളുടെ ഗതകാല സ്മരണകൾ പുതുക്കുന്നതിനും ,ചിന്നി ചിതറി കിടക്കുന്ന കുടുംബ അംഗങ്ങളുടെ ഐക്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഒരു സംഘടനക്കു രൂപം കൊടുക്കണം എന്ന നമ്മുടെ പഴയ കാല തലമുറയുടെ സ്വപ്നം സക്ഷാൽക്കരിക്കുന്നതിനു വേണ്ടി ആണ് ശാഖാ കുടുംബാംഗങ്ങളുടെ യോഗം 2011 മെയ് 29 ഞായർ 2 പി എം - ന് തിരുവാർപ്പ് മർത്തശ്മുനി പള്ളി പാരീഷ് ഹാളിൽ ചേർന്ന് "മേലെപീടിക കുടുംബം" എന്ന സംഘടനക്കു രൂപം കൊടുത്തത് .തെരഞ്ഞെടുക്കപ്പെട്ട കമ്മറ്റിയുടെ നേതൃത്വത്തിൽ മേലേപീടിക കുടുംബത്തിലെ ശാഖാ കുടുംബങ്ങളും ,ആറു വീടർ കുടുംബങ്ങളിലെ മറ്റ് ശാഖാ കുടുംബങ്ങളും തമ്മിൽ ഉള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുവാൻ ഇതിനകം നമ്മുടെ സംഘടനക്കു കഴിഞ്ഞിട്ടുണ്ട് .
- ഇക്കഴിഞ്ഞ മെയ് പതിനൊന്നിനു കല്ലൂപ്പാറ പള്ളി പാരീഷ് ഹാളിൽ ചേർന്ന ആറു വീടർ കുടുംബ മഹാ സംഗമത്തിൽ നമ്മുടെ സംഘടനയെ പ്രതിനിധീകരിച്ചു മുപ്പതു പ്രതിനിധികൾ പങ്കെടുത്തു .ചരിത്ര സ്മരണകൾ ഉറങ്ങുന്ന കല്ലൂപ്പാറയിൽ നടന്ന മഹാ സംഗമം പങ്കാളിത്തം കൊണ്ടും , ഉള്ളടക്കം കൊണ്ടും അക്ഷരാർഥത്തിൽ പ്രൌഡ ഗംഭീരം ആയിരുന്നു. അഞ്ചു വർഷത്തിൽ ഒരിക്കൽ ആണ് ആറു വീടർ മഹാ സംഗമം കല്ലൂപ്പാറയിൽ നടത്തപ്പെടുന്നത് . വർഷം തോറും കുടുംബങ്ങളുടെ പ്രതിനിധി സമ്മേളനം ചേരാറുണ്ട്. ശാഖാ കുടുംബങ്ങൾ ,വിവിധ പ്രദേശങ്ങളിലായി അതാതു കുടുംബങ്ങളുടെ സംഘടനകൾക്ക് രൂപം കൊടുത്ത് , തങ്ങളുടെ സ്വതന്ത്ര വ്യക്തിത്വം നില നിർത്തി പ്രവർത്തിക്കുമ്പോഴും ആറു വീടർ മഹാകുടുംബ സംഗമം എന്ന ആശയം ശാഖാ കുടുംബങ്ങൾ തമ്മിലുള്ള ഐക്യം ശക്തിപ്പെടുത്തുന്നതിന് ഏറെ സഹായകരമാകും എന്നതിൽ സംശയം ഇല്ല .
- ഇന്ത്യക്ക് അകത്തും പുറത്തും ആയി വിവിധ കോണുകളിൽ വ്യാപിച്ചു കിടക്കുന്ന നമ്മുടെ കുടുംബ അംഗങ്ങളെ സംയോജിപ്പിക്കുവാൻ ഇനിയുമേറെ നാം പരിശ്രമിക്കേണ്ടതുണ്ട് .സ്ത്രീ -പുരുഷ സമത്വം പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ള സാഹചര്യത്തിൽ നേതൃ രംഗത്തടക്കം വനിതാ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിലും നാം ശ്രദ്ധിക്കേണ്ടതുണ്ട് .പഴയ തലമുറയുടെ അനുഭവ സമ്പത്തും .യുവതലമുറയുടെ ഊർജ്ജ സ്വലതയും കൂട്ടി ഇണക്കി കൂട്ടായ പരിശ്രമം കൊണ്ട് നമുക്ക് അതിനു കഴിയും എന്നതാണ് അനുഭവങ്ങൾ നമുക്ക് നല്കുന്ന പാഠം .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള് (Atom)